The Power of Unwavering Focus (Malayalam)

Publisher:
Manjul
| Author:
Dandapani
| Language:
Malayalam
| Format:
Paperback
Publisher:
Manjul
Author:
Dandapani
Language:
Malayalam
Format:
Paperback

424

Save: 15%

Out of stock

Ships within:
1-4 Days

Out of stock

Book Type

Availiblity

ISBN:
SKU 9789355433824 Category
Category:
Page Extent:
396

നിങ്ങളുടെ മനസ്സ് അലഞ്ഞു തിരിയാറുണ്ടോ? ശ്രദ്ധ കേന്ദ്രീകരിയ്ക്കുന്നതിൽ നിങ്ങൾക്ക് വൈഷമ്യം അനുഭവപ്പെടുന്നുണ്ടോ? ഒരു ദൗത്യം പൂർത്തിയാക്കും മുൻപ് നിങ്ങൾ ഒന്നിൽ നിന്ന് മറ്റൊന്നിലേയ്ക്ക് ചാടിക്കളിയ്ക്കാറുണ്ടോ? നിങ്ങൾ മാനസിക പിരിമുറുക്കത്തിലാണോ ? നിരാശനാണോ? ഭയചകിതനാണോ? ഏകാഗ്രത എന്ന ശക്തിയെ നിയന്ത്രണത്തിലാക്കുവാൻ സാധിച്ചാൽ, നിങ്ങൾ ആഗ്രഹിയ്ക്കുന്ന ജീവിതത്തെ സ്വന്തം വിരൽത്തുമ്പിൽ എത്തിയ്ക്കുവാൻ നിങ്ങൾക്ക് സാധിയ്ക്കും. ഏകാഗ്രത എന്ന വൈദഗ്ധ്യത്തെ കൈപ്പിടിയിൽ ആക്കുന്നതോടെ ഈ മാനസിക വിഘ്നങ്ങളെ നിതാന്തമായി പടിയ്ക്കു പുറത്ത് നിറുത്തുവാനും നമ്മളിലെ ഏറ്റവും മികച്ച നമ്മളായി മാറുവാനും നമുക്ക് സാധിയ്ക്കും. ജീവിത വിജയത്തിൻ്റെ കാതലാണ് ഏകാഗ്രത, പക്ഷേ നമ്മളിൽ പലർക്കും ശ്രദ്ധ കേന്ദ്രീകരിയ്ക്കുവാൻ ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്. ആധുനിക ലോകത്ത് നിശ്ശബ്ദമായി വന്നു ചേരുന്ന ഒരു മഹാ വ്യാധിയാണ് ശ്രദ്ധ പതറൽ. അത് ബന്ധങ്ങളെ തകരാറിലാക്കുന്നു, ഔദ്യോഗിക ജീവിതത്തെ തകരാറിലാക്കുന്നു, അത്യന്തികമായി നമ്മുടെ സന്തോഷത്തെ തന്നെ ഇല്ലയ്മ ചെയ്യുന്നു. നമ്മൾ അശ്രദ്ധയുടെ അപ്പോസ്തലന്മാർ ആയി മാറുന്നു; കാരണം, ദിനം പ്രതി ദിവസത്തിൻ്റെ മുഴുവൻ സമയവും നമ്മൾ അതു തന്നെയാണ് പരിശീലിച്ചുകൊണ്ടിരിയ്ക്കുന്നത്. വൃത്താന്തങ്ങൾ കഠോര വർഷമായി പെയ്തു കൊണ്ടിരിയ്ക്കുന്ന നമ്മുടെ ധ്രുതമായുള്ള ജീവിത ശൈലിയുടെ മത്സരപ്പാച്ചിലിൽ, ഒന്നിൽ നിന്ന് മറ്റൊന്നിലേയ്ക്ക് നമ്മുടെ ശ്രദ്ധ ചലിച്ചു കൊണ്ടേയിരിയ്ക്കുന്നു. അത് നമ്മെ ദു:ഖത്തിലേയ്ക്കേ നയിയ്ക്കുകയുള്ളൂ. മനുഷ്യ മനസ്സിനെ മനസ്സിലാക്കുവാനും നിയന്ത്രിയ്ക്കുവാനുമുള്ള പത്തു പ്രായോഗികമായ മാർഗ്ഗങ്ങൾ ഉപദേശിയ്ക്കുന്ന വഴികാട്ടിയാണ് “അചഞ്ചലമായ ശ്രദ്ധയുടെ ശക്തി ” എന്ന ഈ പുസ്തകം. ഒരു രക്ഷിതാവ് എന്ന നിലയിലോ, ഒരു നേതാവ് എന്ന നിലയിലോ അതല്ല ഇനി ഒരു കേൾവിക്കാരൻ എന്ന നിലയിലോ എതു രീതിയിലായിരുന്നാൽ തന്നെയും സ്വയം മെച്ചപ്പെടുവാൻ ആഗ്രഹിയ്ക്കുന്ന വ്യക്തിയാണ് നിങ്ങൾ എങ്കിൽ, ഈ പുസ്തകം നിങ്ങളെ ഏകാഗ്രത അഭ്യസിപ്പിയ്ക്കുകയും, അതിലൂടെ സ്വാഭാവികമായും നിങ്ങളുടെ ഉൽപ്പാദനക്ഷമതയും ബന്ധങ്ങളും മാനസിക ആരോഗ്യവും സന്തോഷവും ലക്ഷ്യങ്ങൾ നേടുവാനുള്ള കഴിവും മെച്ചപ്പെടുക തന്നെ ചെയ്യും. പുരാതന ഹൈന്ദവ പാരമ്പര്യ നിഷ്ടകൾ ശീലിച്ച ദണ്ഡപാണി എന്ന ഈ മുൻ സന്യാസി, ശ്രദ്ധ കേന്ദ്രീകരണം എന്ന വൈദഗ്ദ്ധ്യം അഥവാ പാടവം നമുക്ക് സ്വയം പഠിച്ചെടുക്കുവാനും നിരന്തരമായ പ്രയോഗത്തിലൂടെ വികസിപ്പിയ്ക്കുവാനും സാധിയ്ക്കുന്ന ഒന്നാണെന്ന് ഈ പുസതകത്തിലൂടെ നമ്മെ ബോദ്ധ്യപ്പെടുത്തുന്നു.

Reviews

There are no reviews yet.

Be the first to review “The Power of Unwavering Focus (Malayalam)”

Your email address will not be published. Required fields are marked *

Description

About Author

ദണ്ഡപാണി ഒരു ഹിന്ദു പുരോഹിതനും സംരംഭകനും പത്തു വർഷക്കാലം സന്യാസജീവിതം നയിച്ചിരുന്ന വ്യക്തിയുമാണ്. യൂണിവേഴ്സിറ്റിയിൽ നിന്ന് ഇലക്ട്രിക്കൽ എഞ്ചിനിയറിംഗിൽ ഡിഗ്രി എടുത്ത ശേഷം, നമ്മുടെ കാലഘട്ടത്തിലെ തന്നെ മുൻനിര ആദ്ധ്യാത്മിക നേതാക്കന്മാരാൽ ഒരാളായ ശിവയ്യ സുബ്രമുനിയ സ്വാമിയുടെ ശിഷ്യത്വം സ്വീകരിച്ച് സന്യാസ ജീവിതം നയിയ്ക്കുവാൻ വേണ്ടി അദ്ദേഹം അതെല്ലാം തന്നെ പിന്നിൽ ഉപേക്ഷിയ്ക്കുകയാണുണ്ടായത്. പിന്നീടുള്ള പത്തു വർഷക്കാലം ഹവായ് യിലുള്ള തൻ്റെ ഗുരുവിൻ്റെ ഏകാന്തമായ ആശ്രമത്തിൽ ഗണനീയമായ വ്യക്തിഗത അച്ചടക്കത്തിലൂടെയും പരിശീലനങ്ങളിലൂടെയും അദ്ദേഹത്തിൻ്റെ ജീവിതം കടന്നു പോയി. തൻ്റെ ദീക്ഷയുടെ പരിസമാപ്തിയോടെ, പുറം ലോകത്തേയ്ക്ക് ഇറങ്ങുവാനും, ന്യൂയോർക്കിനെ തൻ്റെ ആസ്ഥാനവും പ്രവർത്തന മേഖലയും ആക്കുവാനും അദ്ദേഹം തീരുമാനിച്ചു. സംരഭകരോടും ചില മുൻനിര കായിക താരങ്ങളോടും ഒപ്പം അവരെ സ്വന്തം മനസ്സിനെ മനസ്സിലാക്കുവാനും പൂർണ്ണമായും ഉപയോഗപ്പെടുത്തുവാനും അതിലൂടെ തങ്ങളുടെ പ്രവൃത്തികൾ, അത് എന്തു തന്നെ ആയിരുന്നാലും അവയെ മെച്ചപ്പെടുത്തുവാനും സഹായിച്ചു കൊണ്ട് അദ്ദേഹം പ്രവർത്തിച്ചു വരുകയാണ്. ഫോർട്രെസ്സ് ഇൻവെസ്റ്റ്മെൻ്റ് ഗ്രൂപ്പ്, ഐക്കോണിക്, മെക്ക്കെൻസി, നൈക്കേ, ബ്ലൂംബെർഗ് എൽപി, സ്പ്രിംഗ്ളർ, അമേരിക്കൻ എക്സ്പ്രസ്സ് തുടങ്ങിയ കമ്പനികൾ അദ്ദേഹത്തിൻ്റെ ഉപഭോക്ക്തൃ വൃന്ദത്തിൽ പെടും. അദ്ദേഹത്തിൻ്റെ ടെഡ് എക്സ് ടോക്കിന് ആറു മില്യനിൽ അധികം കാണികൾ(വ്യൂകൾ) ആണ് ഉള്ളത്. "പവർ ഓഫ് അൺവേവറ്റിംഗ് ഫോക്കസ് " എന്ന അദ്ദേഹത്തിൻ്റെ ഈ പുസ്തകം ഇരുപതു ഭാഷകളിലേയ്ക്കാണ് വിവർത്തനം ചെയ്യപ്പെടുന്നത്. അദ്ദേഹവും തൻ്റെ സഹധർമ്മിണിയും ചേർന്ന് അത്യുത്സാഹപൂർവ്വം ഏറ്റെടുത്തിട്ടുള്ള അടുത്ത ദൗത്യം കോസ്റ്റാ റിക്കയിൽ 33 ഏക്കർ വിസ്തീർണ്ണത്തിൽ രൂപകല്പന ചെയ്യപ്പെട്ടിട്ടുള്ള ഒരു ആദ്ധ്യാത്മിക ജൈവ പൂങ്കാവനമാണ്.