A Briefer History of Time (Malayalam)

Publisher:
Manjul
| Author:
Stephen W Hawking
| Language:
Malayalam
| Format:
Paperback
Publisher:
Manjul
Author:
Stephen W Hawking
Language:
Malayalam
Format:
Paperback

269

Save: 10%

Out of stock

Ships within:
1-4 Days

Out of stock

Book Type

Availiblity

ISBN:
SKU 9789355431523 Category Tag
Category:
Page Extent:
168

ലോകത്തിലെവിടെയും ബെസ്റ്റ് സെല്ലറായ, ശാസ്ത്ര ഗ്രന്ഥങ്ങളിലെ നാഴികക്കല്ലായിത്തീർന്ന രചനയാണ് സ്റ്റീഫൻ ഹോവ്കിംഗിന്റെ എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം. ആകർഷകമായ അതിന്റെ രചനാ ശൈലി അതിനൊരു കാരണമാണെങ്കിലും, സ്ഥലത്തിന്റെയും കാലത്തിന്റെയും സ്വഭാവം, പ്രപഞ്ചസൃഷ്ടിയിൽ ദൈവത്തിനുള്ള പങ്ക്, പ്രപഞ്ചത്തിന്റെ ചരിത്രവും ഭാവിയും എന്നിങ്ങനെ അദ്ദേഹം സംവദിക്കുന്ന ശ്രദ്ധേയ വിഷയങ്ങളുടെ അതുല്യത മറ്റൊന്നാണ്. എങ്കിലും പ്രസിദ്ധീകരണാനന്തരം, പുസ്തകത്തിലെ ചില സുപ്രധാന ആശയങ്ങൾ മനസ്സിലാക്കുന്നതിലുള്ള പ്രയാസങ്ങൾ വായനക്കാർ പ്രൊഫസർ ഹോക്കിംഗിനോട് വർഷങ്ങളായി ആവർത്തിച്ചു പറഞ്ഞിട്ടുണ്ടെന്നതും ഒരു വസ്തുതയാണ്. ഇതാണ് എ ബ്രീഫർ ഹിസ്റ്ററി ഓഫ് ടൈംന്റെ ഉത്ഭവ ഹേതുവും ഒപ്പം പ്രേരണയുമായത്. അതിന്റെ ഉള്ളടക്കം വായനക്കാർക്ക് മനസ്സിലാകുന്ന വിധമാക്കുന്നതിനും ഏറ്റവും പുതിയ ശാസ്ത്രീയ നിരീക്ഷണങ്ങളും കണ്ടെത്തലുകളും ചേർത്ത് അത് പരിഷ്കരിക്കുന്നതിനുമുള്ള രചയിതാവിന്റെ ആഗ്രഹ സാക്ഷാത്കാരം കൂടിയാണ് ഈ പുസ്തകം. അക്ഷരാർത്ഥത്തിൽ, ഏതാണ്ട് ‘ഹ്രസ്വം’ എന്നു വിളിക്കാമെങ്കിലും, കുറച്ചുകൂടി ‘കൈയ്യൊതുക്കത്തോടെ’ ഇത് ആദ്യകൃതിയിലെ മഹത്തായ വിഷയങ്ങളിലേക്ക് കൂടുതൽ വ്യാപിക്കുന്നുണ്ട്. ക്രമരഹിതമായ അതിർത്തി സാഹചര്യങ്ങളുടെ ഗണിതശാസ്ത്രം (Mathematics of Chaotic Boundary Conditions) പോലുള്ള, തികച്ചും സാങ്കേതികമായ ആശയങ്ങൾ ഇതിൽ ഒഴിവാക്കപ്പെട്ടിട്ടുണ്ട്. അതിനു പകരം, ആദ്യ പുസ്തകത്തിലുടനീളം ചിതറിക്കിടന്നതിനാൽ ഉൾക്കൊള്ളുവാൻ ആയാസകരമായിരുന്ന വിപുല-പ്രസക്തിയുള്ള വിഷയങ്ങളായ ആപേക്ഷികത, വക്രാകാര സ്ഥലം, ഊർജ്ജമാത്ര സിദ്ധാന്തം എന്നിവയ്ക്ക് അവയുടേതായി പ്രത്യേക അദ്ധ്യായങ്ങൾ തന്നെ ഇതിൽ ഒരുക്കിയിട്ടുണ്ട്. സ്ട്രിംഗ് തിയറിയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ മുതൽ ഊർജ്ജശാസ്ത്രത്തിലെ എല്ലാ ശക്തികളുടെയും സമ്പൂർണ്ണവും ഏകീകൃതവുമായ ഒരു സിദ്ധാന്തത്തിനായുള്ള അന്വേഷണത്തിലെ ആവേശകരമായ സംഭവവികാസങ്ങളുടെ സമീപകാല പുരോഗതി വിവരിക്കുവാനും, പ്രത്യേക താൽപ്പര്യമുള്ള മേഖലകൾ വികസിപ്പിക്കുവാനും ഈ പുനരാവിഷ്‌ക്കാരം രചയിതാക്കളെ അനുവദിച്ചിട്ടുണ്ട്. പുസ്‌തകത്തിന്റെ ആദ്യകാല പതിപ്പുകൾ പോലെ തന്നെ, എന്നാൽ അതിലുമേറെ – കാലത്തിന്റെയും സ്ഥലത്തിന്റെയും അകക്കാമ്പിലെ വശീകരണ ശേഷിയുള്ള രഹസ്യങ്ങൾക്കായി കുതിക്കുന്ന അന്വേഷണങ്ങളിൽ ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞരല്ലാത്തവരെയും ‘കാലത്തിന്റെ ഒരു ഹ്രസ്വതര ചരിത്രം ‘ മുന്നോട്ടു നയിക്കും. നവീകരിച്ച ഈ പതിപ്പിലെ മുപ്പത്തിയെട്ട് സമ്പൂർണ്ണ വർണ്ണ ചിത്രണങ്ങൾ വാക്കുകളെ അധികമധികം അർത്ഥപൂർണ്ണമാക്കുന്നുണ്ട്. തീർച്ചയായും ശാസ്ത്ര സാഹിത്യ ശാഖയെ ആവേശകരമാം വിധം ഉത്തേജിപ്പിക്കുന്ന ഒന്നാണ് ‘കാലത്തിന്റെ ഒരു ഹ്രസ്വതര ചരിത്രം. ‘

Reviews

There are no reviews yet.

Be the first to review “A Briefer History of Time (Malayalam)”

Your email address will not be published. Required fields are marked *

Description

About Author

സ്റ്റീഫൻ ഹാവ്കിംഗ് ശാസ്ത്രത്തെ സുഗ്രാഹ്യമാകും വിധം ശ്രദ്ധേയമാക്കിക്കൊണ്ട് സാധാരണക്കാരായ അനുവാചകരെ പിടിച്ചിരുത്തുന്നതിലുള്ള സ്റ്റീഫൻ ഹാവ്കിംഗിന്റെ കഴിവ്, 40 ഭാഷകളിലായി ഏകദേശം ഒരു കോടിയിലധികം കോപ്പികൾ വിറ്റഴിക്കപ്പെട്ട A Brief History of Time എന്ന കൃതിയിലൂടെ തെളിയിക്കപ്പെട്ടതാണ്. The Universe in a Nutshell, A Briefer History of Time, On the Shoulders of Giants, The Illustrated On the Shoulders of Giants, and George's Secret Key to the Universe എന്നിങ്ങനെ നിരവധി കൃതികൾ സ്വയം രചിക്കുകയും അവയിൽ ചിലതിന്റെ രചനയിൽ പങ്കാളിയാകുകയും ചെയ്തിട്ടുണ്ട് സ്റ്റീഫൻ ഹാവ്കിംഗ്. ലെനഡ് മ്ലോദിനോവ് ഷിക്കാഗോയിലെ ഇല്ലിനോയ്സിലാണ് ലെനഡ് മ്ലോദിനോവ് ജനിച്ചത്. ബെർക്ക്ലിയിലെ കാലിഫോർണിയ സർവ്വകലാശാലയിൽ നിന്ന് സൈദ്ധാന്തിക ഊർജ്ജശാസ്ത്രത്തിൽ പി. എഛ്. ഡി കരസ്ഥമാക്കിയ ലെനഡ് മ്ലോദിനോവ് അഞ്ച് ബെസ്റ്റ് സെല്ലറുകളുടെ രചയിതാവാണ്. Drunkard's Walk: How Randomness Rules our Lives എന്ന അദ്ദേഹത്തിന്റെ പുസ്തകം ന്യൂയോർക് ടൈംസ് ബെസ്റ്റ് സെല്ലറുകളിൽ ഒന്നായിരുന്നു. Editor's Choice, and Notable Book of the Year എന്നിവ റോയൽ സൊസൈറ്റി ഓഫ് ബുക്ക് അവാർഡിനായി പരിഗണിക്കപ്പെട്ട പുസ്തകങ്ങളിൽ ഒന്നായിരുന്നു. Subliminal എന്ന അദ്ദേഹത്തിന്റെ പുസ്തകം പെൻ / വിൽസൺ ശാസ്ത്രസാഹിത്യ കൃതികൾക്കായുള്ള അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട്. മറ്റു കൃതികളായ A Briefer History of Time, and The Grand Design എന്നിവ സ്റ്റീഫൻ ഹോവ്കിംഗുമായി ചേർന്നു രചിച്ച രണ്ട് പുസ്തകങ്ങളിൽ ഉൾപ്പെടുന്നു. പുസ്തകങ്ങൾക്കും ഗവേഷണ പ്രബന്ധങ്ങൾക്കും പുറമേ അദ്ദേഹം കാൾടെക്കിൽ പഠിപ്പിക്കുകയും ദ വാൾസ്ട്രീറ്റ് ജേർണലിലും ദ ന്യൂയോർക്ക് ടൈംസിലും ഫോർബ്സ് മാഗസിനിലും എഴുതിയിട്ടുണ്ട്. ഇവയോടൊപ്പം തന്നെ ഇതര പ്രസിദ്ധീകരണങ്ങൾക്കും മക്ഗൈവർ ആൻഡ് സ്റ്റാർ ട്രെക്ക്: ദ നെക്സ്റ്റ് ജെനറേഷൻ എന്ന ടെലിവിഷൻ പരമ്പരയ്ക്കു വേണ്ടിയും തൂലിക ചലിപ്പിച്ചിട്ടുണ്ട്. www.leonardmlodinow.com